മക്ക : ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക് അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രാഥമിക ചികിത്സ സേവനത്തിനായിമക്ക ഹറമിൽ 15 ഹൃദയ പുനരുജ്ജീവന ഉപകരണങ്ങൾ സജ്ജീകരിച്ചു. തീർഥാടകർ ഏറ്റവും കൂടുതൽ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലാണ് ഉപകരണങ്ങളുടെ സ്ഥാനം. പ്രധാന വാതിലുകൾക്കടുത്തും മത്വാഫിലും സൗദി വിപുലീകരണ ഭാഗത്തും അഞ്ച് വീതം ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.ഹൃദയസ്തംഭനമുണ്ടാവുകയോ അല്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം കുറയുകയോ ബുദ്ധിമുട്ട് നേരിടുന്നതോ ആയ സാഹചര്യത്തിൽ വ്യക്തികളുടെ ജീവൻ രക്ഷിക്കാൻ ഉപ യോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളിൽ പ്രധാനമാണ് കാർഡിയാക് റീസസിറ്റേഷൻ ഉപകരണങ്ങൾ.ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം മെഡിക്കൽ, എമർജൻസി സേവനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
![]()
