റിയാദ്: ഫെബ്രുവരി 10 മുതല്‍ 18 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പുസ്തകമേളകളിലൊന്നായ ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറിൽ ഈ വര്‍ഷത്തെ അതിഥിരാഷ്ട്രമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തു. സൗദി അറേബ്യയുടെ വിജ്ഞാനശേഖരം, പൈതൃകം, പുരാവസ്തുക്കള്‍, സംസ്കാരം, കലകള്‍ എന്നിവ ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരമാണിതെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് സംഘാടകര്‍.
സൗദി പാചകരീതികളും രാജ്യത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും പരിചയപ്പെടുത്തുന്നതിന് രണ്ട് ആഘോഷങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും. സൗദിയിലെ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍,ഡയലോഗ് സെഷനുകള്‍, എഴുത്തുകാര്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടി എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്ക് മികച്ച സാംസ്കാരിക അനുഭവം നല്‍കുന്നതിന് സൗദി സാഹിത്യ- പ്രസിദ്ധീകരണ-വിവര്‍ത്തന കമ്മീഷന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും
![]()
