റിയാദ് : റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന്റെ (ഇവ) വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും മലസ് ചെറീസ് റെസ്റ്റോറന്റിൽ നടന്നു.പ്രസിഡന്റ് ആന്റണി വിക്ടർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബദർ കാസിം കണക്കും അവതരിപ്പിച്ചു.സുരേഷ് കുമാർ, നിസാർ അഹമ്മദ്, ഹാഷിം ചീയാംവെളി, ബദർ കാസിം, ധന്യ ശരത് എന്നിവർ സംസാരിച്ചു.
നിസാർ മുസ്തഫ സ്വാഗതവും ടി എൻ ആർ നായർ നന്ദിയും പറഞ്ഞു

പുതിയ ഭാരവാഹികളായി ആന്റണി വിക്ടർ ( പ്രസിഡന്റ് ), ബദർ കാസിം, സാനു മാവേലിക്കര(വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് മൂസ(ജനറൽ സെക്രട്ടറി), സെബാസ്റ്റ്യൻ ചാർളി, സുദർശന കുമാർ (ജോയിന്റ് സെക്രട്ടറിമാർ), നിസാർ മുസ്തഫ ( ട്രഷറർ), ആസിഫ് ഇഖ്ബാൽ (ജോയിന്റ് ട്രഷറർ), സിജു പീറ്റർ(ചാരിറ്റി കൺവീനർ), നാസർ കുരിയാൻ(ജോ.കൺവീനർ), ടി എൻ ആർ നായർ(മീഡിയ കൺവീനർ), ധന്യ ശരത് (കലാ വിഭാഗം കൺവീനർ), സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി,നിസാർ അഹമ്മദ്, വി ജെ നസ്രുദീൻ, നിസാർ കോലത്ത് (രക്ഷാധികാരികൾ) എന്നിവരെ തെരെഞ്ഞെടുത്തു.2024-25 വർഷത്തേക്കുള്ള വനിതാ വിഭാഗം ഭാരവാഹികളായി
നൗമിതാ ബദർ (പ്രസിഡന്റ്), സീന നിസാർ (വൈസ് പ്രസിഡന്റ്),റീന സിജു (സെക്രട്ടറി ), ഷാദിയ ഷാജഹാൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
