റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷവും കുടുംബ സംഗമവും വിപുലമായി ആഘോഷിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു.ജനുവരി 25 വ്യാഴാഴ്ച രാത്രി 9.30 ഇന്ത്യൻ സമയം 12 മണിക്ക് റിപ്പബ്ലിക് ദിനത്തെ വരവേറ്റ് കൊണ്ട് ജി എം എഫ് ചെയർമാൻ റാഫി പാങ്ങോടും,ഡോക്ടർ ജയചന്ദ്രനും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.ജയൻ കൊടുങ്ങല്ലൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.ഷാനവാസ് മുനമ്പത്ത്, സലീം അർത്തിയിൽ,ഷംനാദ് കരുനാഗപ്പള്ളി,നാസർ ലയ്സ്,കോയ സാഹിബ്,അഷറഫ് ചേലാമ്പ്ര,ഹരികൃഷ്ണൻ,സുബൈർ കുമ്മിൽ,സുധീർ പാലക്കാട്,ഡാനി ഞാറക്കൽ,നിഷാദ് ഈസ,ഷാനിഫ്,നൗഷാദ്,റഷീദ് ചിലങ്ക,ഷാജി കാഞ്ഞിരപ്പള്ളി,അസീസ് പവിത്ര,സുധീർ വള്ളക്കടവ് എന്നിവർ ആശംസകൾ അറിയിച്ചു.സജീർ ചിതറ സ്വാഗതവും ഷഫീന നന്ദിയും പറഞ്ഞു.സത്താർ മാവൂരിന്റെ നേതൃത്വത്തിൽ നടന്ന ഗാന സന്ധ്യയിൽ റിയാദിലെ ഗായകരായ കുഞ്ഞുമുഹമ്മദ്, നൗഫൽ,അക്ഷയ് സുധീർ അഞ്ജലി സുധീർ,ഹസ്ന, ബീഗം നാസർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിയാദിലെ കൊച്ചു കലാകാരന്മാരുടെ നൃത്തങ്ങളും അരങ്ങേറി.അതോടൊപ്പം ക്രിസ്തുമസ് പുതുവർഷ ആഘോഷവും,നസീർ കുമ്മിലിന്റെയും, സജീറിന്റെയും
നേതൃത്വത്തിൽ പാകപ്പെടുത്തിയ ഭക്ഷണം രുചി വൈവിധ്യങ്ങൾ കൊണ്ട് ഏറെ രുചികരമായിരുന്നു.ജി എം എഫ് കുടുംബാംഗങ്ങങ്ങളായ റീന സുബൈർ, സുഹറ, നിദ ഹരി മൂന്ന,ഫിനു നൗഷാദ് എന്നിവരുടെ ചിട്ടയോടെയുള്ള പ്രവർത്തനങ്ങളാണ് ഒത്തൊരുമയോട് കൂടിയ ഒരു ആഘോഷരാവായ് മാറ്റിയത്.
![]()
