റിപ്പോർട്ട്: അഫ്സൽ കായംകുളം.
അൽ ഖസീം : 74 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഖസീം കലാലയം സാംസ്കാരിക വേദി രാജ്പഥ് എന്ന പേരില്‍ റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചു.ഉനൈസ അൽ മിശ്കാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നവാസ് അൽ ഹസനി മണ്ണാർക്കാട് മോഡറേറ്റരായ പരിപാടി ഫാറൂഖ് ഹാജി കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു.
ജംഷീർ മങ്കട (കെഎംസിസി),നിഷാദ് പാലക്കാട് (പ്രവാസി സംഘം), മുജീബ് സഖാഫി മാളിയേക്കൽ ( ഐസിഎഫ്) വിവിധ വിഷയവതരണങ്ങൾക്ക് നേതൃത്വം നൽകി സംസാരിച്ചു.
രാജ്യത്തെ ചരിത്ര നാമങ്ങളെയും നിര്‍മ്മിതികളേയും മായ്ച്ചു കളയുകയും ഭരണഘടന അനുഛേദങ്ങള്‍ കീഴ്മേല്‍ മറിക്കുകയും ചെയ്യുന്ന ഭരണകൂടവും ഇതിനെല്ലാം മൗനിയാവുന്ന മാധ്യമങ്ങളും വാഴുന്ന കാലത്ത് ചരിത്രത്തേയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യബോധവും വര്‍ധിപ്പിക്കുന്നതിന് ഇതുപോലുള്ള പരിപാടികള്‍ സഹായകരമാകുമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഫസൽ ബട്ടിപദവ് സ്വാഗതവും ഹുസൈൻ താനാളൂർ നന്ദിയും പറഞ്ഞു.
![]()
