ദുബൈ: ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബര്‍ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയര്‍മാനായി മലയാളി.കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനാണ് അപൂര്‍വ്വ നേട്ടം. വിവിധ സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.
സൈബര്‍ സുരക്ഷ ശക്തമാക്കുക, സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ് ഈ സമിതി. ദുബായിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന ‘വേറ്റിൽകോർപ്പ്’ എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ് സുഹൈർ.
![]()
