കുവൈത്ത് സിറ്റി:കേരള ഇസ്ലാമിക് ഗ്രൂപ്, ‘ബാബരി മസ്ജിദ്:ഓർമകൾക്ക് മരണമില്ല’ എന്ന തലക്കെട്ടിൽ ചർച്ച സമ്മേളനം സംഘടിപ്പിച്ചു.ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവാണെന്നും 92 ൽ ബാബരി മസ്ജിദ് തകർത്തു കൊണ്ട് സംഘ് പരിവാർ നടത്തിയ ഉൻമാദ നൃത്തം 2024 ൽ വീണ്ടും ആവർത്തിക്കുകയാണെന്നും സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട്
സംസാരിച്ച കെ ഐ ജി വൈസ് പ്രെസിഡെന്റ്റ് ഫൈസൽ മഞ്ചേരി അഭിപ്രായപ്പെട്ടു.ഈ അനീതിയും അക്രമവും മറവിക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും മനുഷ്യത്വത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിൽ അവ മരിക്കാത്ത ഓർമകളായി എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.ഫർവാനിയ, ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡണ്ട് ശരീഫ് പി.ടി അധ്യക്ഷത വഹിച്ചു. കുവൈത്തിലെ വിവിധ സാമൂഹിക,സംഘടനാ പ്രതിനിധികളായ വിനോദ് വി, ഫാറൂഖ് ഹമദാനി, സത്താർ കുന്നിൽ, ലായിക്ക് അഹ്മദ്, സക്കീർ ഹുസ്സൈൻ തുവ്വൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.അ.നീസ് അബ്ദുൽസലാം ഖുർആൻ പാരായണം നടത്തി.ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും സെക്രട്ടറി സാബിക് യൂസഫ് നന്ദിയും പറഞ്ഞു
![]()
