കൊല്ലം :കടപ്പാക്കടയില്‍ വീട്ടിലെ മദ്യപാനത്തിനിടെ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. കടപ്പാക്കട സ്വദേശി മധു ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ആശ്രാമം സ്വദേശി ഗോപനെയും കടപ്പാക്കട സ്വദേശി മധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുൻപ് മധു ഗോപനെ ആക്രമിച്ചതിന്റെ വിരോധം ഉണ്ടായിരുന്നു. വാക്കുതര്‍ക്കത്തിനിടെ അടുക്കളയിൽ നിന്നെടുത്ത കത്തി ഉപയോഗിച്ചു പ്രതി മധുവിന്റെ നെഞ്ചിലും വാരിയെല്ലിന്റെ ഭാഗത്തുമായി കുത്തുകയായിരുന്നു. പ്രതിയായ ഗോപനും സുഹൃത്തായ റഫീഖുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
![]()
