റിയാദ് : മൂന്നര പതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യന്‍ അസോസിയേഷന്( റിയ)ആദ്യകാല അംഗം വാസുദേവന്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സനയ മേഖലയിൽ മിട്ടായി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം റിയ ഉപദേശക വിഭാഗം അംഗവും സംഘടനയുടെ നിറ സാന്നിധ്യവുമായിരുന്നു.
അൽമാസ് ഹോട്ടലിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. റിയയുടെ തുടക്കം മുതൽ വാസുദേവൻ നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി. ആശംസ പ്രസംഗത്തിൽ ഉമ്മര്‍കുട്ടി ,ജോർജ് ,ഹബീബ് ,മഗേഷ് ,ബെന്നി ,അബൂബക്കർ ,ബിനു,ബിജു എന്നിവരെല്ലാം വാസുദേവന്റെ നിറ പുഞ്ചിരിയും അദ്ദേഹം സംഘടനയ്ക്ക് നൽകിയ ഊർജ്ജവും പ്രത്യേകം പരാമർശിക്കുയുണ്ടായി.
സംഘടനയുടെ ഉപഹാരം ക്ളീറ്റസ്, ടി എൻ ആർ നായർ എന്നിവർ നൽകി .സെക്രട്ടറി ഉമ്മര്‍കുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി ശിവകുമാർ നന്ദിയും രേഖപ്പെടുത്തി.
![]()
