ദോഹ : ഹ്രസ്വ സന്ദർശനത്തിനെത്തിയ മഹിള കോൺഗ്രസ് മുൻ പ്രസിഡെന്റ്റ് അഡ്വ ബിന്ദു കൃഷ്ണക്ക് വിമൻ ഇന്ത്യ ഖത്തറും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സ്വീകരണം നൽകി.വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം. അധ്യക്ഷതവഹിച്ചു.വൈസ് പ്രസിഡൻറ് ത്വയ്യിബ അർഷദ് പരിപാടിയിൽ വിമൻ ഇന്ത്യ ഖത്തറിനെ പരിചയപ്പെടുത്തി.സി.ഐ.സി വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ കിഴിശ്ശേരി എന്നിവർ സംസാരിച്ചു.
![]()
