റിയാദ് :ജുഡീഷ്യറി അപകടങ്ങളിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും ഇവിടേക്ക് സംഘപരിവാർ അനുചരന്മാർ കടന്നു കയറുന്നുവെന്നത് യാഥാർഥ്യമാണെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ എം ലിജു ആരോപിച്ചു.ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യയുടെ ഉയിര്‍പ്പ്-2024 പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ ലജിസ്ളേറ്റീവ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവിടങ്ങളിലെല്ലാം സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നു.
ഭരണ നിർവഹണ സംവിധാനത്തിൽ വരെ തിരുകി കയറ്റൽ നിർഭയം നടന്നു കൊണ്ടിരിക്കുന്നു.ഇലക്ഷൻ കമ്മീഷനെ നിർവീര്യമാക്കുന്നു.സി ബി ഐ യെ വരുതിയിൽ നിർത്തുന്നു.ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ബി ജെ പി വിലക്ക് വാങ്ങുന്നത് നടന്നു കൊണ്ടിരിക്കുന്നത്.മാധ്യമങ്ങളോട് മോദിയ്ക്കും പിണറായിയ്ക്കും ഒരേ സമീപനമാണുള്ളത്.
ഇന്ത്യയെ ഒരു ഏകാധിപത്യ രാഷ്ട്രമാക്കാനുള്ള അജണ്ടയിലേക്കാണ് ബി ജെ പി യുടെ ഉന്നം വെക്കുന്നത്.മത സ്പര്‍ധ വളർത്തി അതിലൂടെ വോട്ട് നേടാനാണ് ഇക്കൂട്ടർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു.ഒഐസിസി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് കറ്റാനം ആമുഖ പ്രഭാഷണം നടത്തി. ഒരു പതിറ്റാണ്ടിലേറെ റിയാദ്-ആലപ്പുഴ ഒഐസിസിയെ നയിച്ച സുഗതന് നൂറനാടിനെ എം ലിജു പ്രശംസാ ഫലകം നല്കി ആദരിച്ചു. ഗ്ളോബല്‍ പ്രസിഡന്റ് കുമ്പളത്ത് ശങ്കരന്പിളളയ്ക്കും അഡ്വ. എം ലിജുവിനും ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന് പ്രശംസാ ഫലകം സമ്മാനിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന വിദ്യാഭ്യാസ സഹായ പദ്ധതി എം ലിജു ഉത്ഘാടനം ചെയ്തു. ഒഐസിസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഇടതു അനുഭാവി കായംകുളം സ്വദേശി സുധിര്‍ അബ്ദുല്‍ മജീദിനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
സെന്‍ട്രല്‍ കമ്മീറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, ഫൈസല്‍, സുഗതന് നൂറനാട്, ഷഫീക് പൂരക്കുന്ന്, മജീദ് ചിങ്ങോലി, ഷാജി സോണ, സൈഫ് കായംകുളം, റഹ്മാന് മുനമ്പത്ത്, ഷാജഹാന് കല്ലമ്പലം, അബ്ദുല്‍ വാഹിദ്, ഹാഷിം ചീയാംവെളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജോമോന് ഓണമ്പള്ളില്‍, സന്തോഷ് വിളയില്‍, അനീഷ് ഖാന്, ഷിബു ഉസ്മാന്, അനീസ് കാര്‍ത്തികപ്പള്ളി, ആഘോഷ്, റഫീഖ് വെട്ടിയര്‍, ജലീല്‍ ആലപ്പുഴ, പി കെ അറാഫത്ത്, ഷൈജു നമ്പലശേരില്‍, സുരേഷ് മങ്കാകുഴി, ജയമോന്, വര്‍ഗീസ് ബേബി, മുജീബ് കായംകുളം,
ജയിംസ് മാങ്കംകുഴി, സണ്ണി അലക്സ്, സുരേഷ് പീറ്റര്‍, ഇസ്ഹാഖ് ലൗഷര്‍ എന്നിവര്‍ നേതൃത്വം നല്കി. ജില്ല ജനറല്‍ സെക്ട്രറി ഷെബീര്‍ വരിക്കപ്പള്ളി സ്വാഗതവും ട്രഷറര്‍ ബിജു വെണ്മണി നന്ദിയും പറഞ്ഞു.
![]()
