റിയാദ് :എറണാകുളം ഓ ഐ സി സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ” മീറ്റ് വിത്ത് എം പി ” പരിപാടിയിൽ പങ്കെടുക്കാൻ
യൂത്തു കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റും ഇടുക്കി പാർലമെൻറ്റ് അംഗവുമായ ഡീൻ കുര്യാക്കോസ് റിയാദിൽ എത്തുന്നു.
ജനുവരി 28 ഞായാഴ്ച വൈകിട്ട് 7 മണിക്ക് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഈ ചടങ്ങിലേക്ക് ജനാധിപത്യ വിശ്വാസികളെ ക്ഷണിക്കുന്നതായി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
![]()
