റിയാദ് : പ്രമുഖ സാഹിത്യകാരൻ ജോസഫ് അതിരുങ്കലിന്റെ ആറാമത് കഥാസമാഹാരമായ ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം സാമൂഹിക മാധ്യമങ്ങളിലൂടെ നടന്നു.പി എഫ് മാത്യൂസ്,പി ജെ ജെ ആന്റണി,പി എസ റഫീഖ് എന്നിവർ ഞായറാഴ്ച്ച വൈകിട്ട് കവർ പ്രകാശനം ഔദ്യോഗികമായി നിർവ്വഹിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കഥാകൃത്തിന്റെ സൗഹൃദ വലയത്തിൽ ഉള്ളവർ കവർ പ്രകാശനത്തിൽ ഭഗവാക്കായി മാറുന്നതാണ് പിന്നീട് സോഷ്യൽ മിഡിയയിൽ കണ്ടത്.സൗദി അറേബ്യയിൽ നിന്ന് അടക്കമുള്ള പ്രവാസലോകം പിന്തുണയുമായി ഉണ്ടായിരുന്നു.
ആ മനുഷ്യൻ ഞാൻ തന്നെ,പതം പാഞ്ഞു കരയാൻ ഒരാൾ,പാപികളുടെ പട്ടണം,ഇൻഫെന്റ് ജീസസ് ബോർഡിങ് സ്കൂൾ,സർജിക്കൽ സ്ട്രൈക്ക്,ഇണയന്ത്രം,ന്യൂസ് ടൈം,നാട്ടിലെ മകളുടെ അമ്മ,വംശാവലി തുടങ്ങി വായനക്കാരുടെ പ്രശംസ പിടിപ്പറ്റിയ ഒമ്പത് കഥകളുടെ സമാഹാരം പ്രസിദ്ധികരിക്കുന്നത് കോഴിക്കോട് പൂർണ്ണ പബ്ളിക്ക്ഷൻസ് ആണ്.
![]()
