ഉനൈസ:ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ് ) ഹെൽത്തോറിയം ആരോഗ്യ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി അൽ ഖസീം സെൻട്രലിനു കീഴിലുള്ള ഉനൈസ സെക്ടർ കമ്മിറ്റി “മെഡികോൺ “സംഘടിപ്പിച്ചു.
ഉനൈസ അൽമിശ്കാത് ഓഡിറ്റോറിയത്തിൽ അൽ ഖസീം യൂണിവേഴ്സിറ്റി ഹെൽത്ത് കോളേജ് ഡിപ്പാർട്മെന്റ് തലവൻ മഹ്മൂദ് മൂത്തേടം “പ്രമേഹവും വൃക്കരോഗങ്ങളും” എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.യൂണിവേഴ്സിറ്റി ആസിസ്റ്റന്റ് പ്രൊഫസ്സർ ഡോക്ടർ ശങ്കർ,ക്ലിനിക്കൽ നുട്രിഷ്യൻ ഡോക്ടർ മുഹമ്മദ് ഇദ്രീസ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു
സെമിനാർ സെൻട്രൽ ദഅവ സെക്രട്ടറി അബ്ദുല്ല സകാക്കിർ ഉത്ഘാടനം നിർവഹിച്ചു. ഷമീർ സഖാഫി അധ്യക്ഷത വഹിച്ചു.
ഐ സി എഫ് അൽ ഖസീം പബ്ലിക് റിലേഷൻ ബോർഡ് അംഗം മുജീബ് സഖാഫി സ്വാഗതവും സെക്ടർ സെക്രട്ടറി അബ്ദുൽഗഫൂർ ഓമശ്ശേരി നന്ദിയും പറഞ്ഞു.ആർ എസ് സി ഖസീം സെൻട്രൽ സെക്രട്ടറി ഹുസ്സൈൻ താളനൂർ ആശംസ അർപ്പിച്ചു
![]()
