റിയാദ്: ഒ ഐ സിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മിയിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യയുടെ ഉയിര്‍പ്പ്’ സാംസ്കാരിക സംഗമം ഇന്ന്. ജനുവരി 20 ശനിയാഴ്ച വൈകീട്ട് 7.00ന് മലാസ് ചെറീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. എം ലിജു മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. വിദ്യാഭ്യാസ ധന സഹായ വിതരണോദ്ഘാടനം, വിവിധ കലാ പരിപാടികള്‍ എന്നിവ നടക്കുമെന്നും പ്രസിഡന്റ് ശരത് സ്വാമിനാഥന്, ജന. സെക്രട്ടറി ഷെബീര്‍ വരിക്കപ്പളളി, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് കറ്റാനം, ട്രഷറര്‍ ബിജു വെണ്മണി എന്നിവര്‍ വാർത്താകുറിപ്പിൽ അറിയിൽ അറിയിച്ചു.
![]()
