ജിദ്ദ : ഫ്ളൈ നാസ് ജിദ്ദയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ജിദ്ദ എയര്‍പോര്‍ട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫ്ളൈ നാസ് പ്രതിനിധികളും ജിദ്ദ എയര്‍പോര്‍ട്ട്സ് കമ്പനി പ്രതിനിധികളും പങ്കെടുത്തു. ഈ മാസം 15 മുതലാണ് ഫ്ളൈ നാസ് ജിദ്ദ-മുംബൈ സര്‍വീസ് ആരംഭിച്ചത്.
തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി പ്രതിവാരം രണ്ടു സര്‍വീസുകള്‍ വീതമാണ് ജിദ്ദക്കും മുംബൈക്കുമിടയില്‍ കമ്പനി നടത്തുന്നത്.
![]()
