മനാമ : ഐ വൈ സി സി ഇന്റർ നാഷണൽ ബഹ്റൈൻ ഘടകം നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സുരക്ഷ ബോധവൽക്കരണ പ്രചരാണാർത്ഥം “ഹായ് ഡോക്ടർ പരിപാടി” സംഘടിപ്പിച്ചു.മനാമ അൽ റബീഹ് ഹോസ്പിറ്റലിലുമായി സഹകരിച്ചു കൊണ്ട് ആയിരുന്നു പരിപാടി പരിപാടിയിൽ മെഡിക്കൽ ചെക്കപ്പും ഡോക്ടർ പരിശോധനയും ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു, യൂത്ത് കോൺഗ്രസ്സ് മുൻ കേരള സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് മുഖ്യ അതിഥി ആയിരുന്നു, ചടങ്ങിൽ ഐ വൈ സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ എക്സികുട്ടീവ് അംഗം ബിജു ജോർജ്ജ്, ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഓ ഐ സി സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി,ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം,ഐ വൈ സി ബഹ്റൈൻ വൈസ് ചെയർമാൻ സൽമാൻ ഫാരിസ്,ഐ വൈ സി ഐ ആക്റ്റിംഗ് സെക്രട്ടറി ഷിബിൻ തോമസ്,ഐ വൈ സി സി മുൻ പ്രസിഡന്റ് ബ്ലസൻ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ആരോഗ്യ ക്ലാസിനു ഡോ. മുഹമ്മദ് റാഷിൻ, ഡോ. നൗഫൽ നാസറുദ്ദീൻ എന്നിവർ നേതൃത്വം നൽകി, ഐ വൈ സി ജനറൽ സെക്രട്ടറി റംഷാദ് അയലക്കാട് സ്വാഗതവും മെഡിക്കൽ വിംഗ് കോർഡിനേനേറ്റർ അനസ് റഹിം നന്ദിയും പറഞ്ഞു. ഐ വൈ സി ബഹ്റൈൻ കൗൺസിൽ ഭാരവാഹികൾ ആയ എബിയോൺ അഗസ്റ്റിൻ,ജിതിൻ പരിയാരം,നിതീഷ് ചന്ദ്രൻ,സുനിൽ ചെറിയാൻ,അബ്ദുൽ റസാക്ക് എന്നിവർ നേതൃത്വം നൽകി.സാമൂഹിക പ്രവർത്തകർ ആയ മണിക്കുട്ടൻ, അമൽദേവ്, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, അബ്ദുൽ സലാം,ജേക്കബ് തെക്കിന് തോട്, അജിത്ത് കുമാർ കണ്ണൂർ എന്നിവർ പങ്കെടുത്തു.
![]()
