വെണ്ണക്കോട് :ആഗ്രഹങ്ങളും സ്വപ്നങ്ങളും നെയ്ത് കുട്ടിയ സി.എച്ച് മുഹമ്മദ് കോയ സാഹിബ് കൈരളിയിലെ വിദ്യാഭ്യാസ സാമൂഹിക രംഗത്തുണ്ടാക്കിയ ഇതിഹാസങ്ങൾ കൂടുതൽ തിളക്കമാവുന്നതാണ് കാലം നൽകുന്ന പരീക്ഷാ ഫലങ്ങളെന്നും ഇവ ഏറെ അഭിമാനിക്കേണ്ടതാണെന്നും സി.പി ചെറിയ മുഹമ്മദ് പറഞ്ഞു.
വെണ്ണക്കോട് സി.എച്ച് കൾച്ചറൽ സെൻ്റർ നടത്തിയ എസ്.എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനത്തിൻ്റയും പഠനോപകരണ വിതരണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വി. അബ്ദുല്ലക്കുട്ടിയുടെ അധ്യക്ഷതയിൽ പി.പി ഹുസൈൻ ഹാജി, എ.കെ ഇബ്റാഹിം ഹാജി, വി.പി മാനുട്ടി ഹാജി, വാർഡ് മെമ്പർ പി അശോകൻ, കബീർ.പി.കെ, വെണ്ണക്കോട് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ടി.അഷ്റഫ് ,മരക്കാർ ഹാജി, എം.പി അബൂബക്കർ ,ഫിറോസ്, റഹീം കെ.കെ എന്നിവർ സംസാരിച്ചു. വിജയികൾക്ക് പി.പി മൊയ്തീൻ കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥമുള്ള മെമെൻ്റോയും അർഹരായ ഇരുനൂറോളം വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങളും നൽകി. സെക്രട്ടറി റസാഖ് തടത്തുമ്മൽ സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
![]()
