മക്ക : കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളീ ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് പരിശുദ്ധ ഹജ്ജിനു മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ഹാജിമാർക്ക് ഉപകരിക്കുന്ന രീതിയിൽ എല്ലാ വർഷവും നടന്നു വരുന്നതാണ് രക്തദാന ക്യാമ്പ്. ക്യാമ്പിൽ ഡോ .സുൽത്താൻ അൽമാലികി (HOD ,ബ്ലഡ് ബാങ്ക് ) സെര്ടിഫിക്കറ്റുകളും മോമെന്റോയും വിതരണം ചെയ്തു .ജംഷാദ് (TECHNITIAN ,ബ്ലഡ് ബാങ്ക് ) ക്യാമ്പ് ഏകോപിപ്പിച്ചു .എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഫീക് അബ്ദുൾറഹ്മാൻ, അബ്ദുൽ സലാം, മുഹമ്മദ് ഷമീം നരിക്കുനി, അബ്ദുല്ല റഷീദ്, അൻഫാസ്, ജീൻസിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
![]()
