അബഹ: ഖമീസ് മുശൈത്തിലെ കലാ, സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ അമിഗോസ് ഖമീസ് കലവറ ഫാമിലി റസ്റ്റാറന്റുമായി സഹകരിച്ച് പുറത്തിറക്കിയ 2024 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.കലവറ റസ്റ്റാറന്റ് മാനേജിങ് പാർട്ണർമാരായ നവാസ് കരുനാഗപ്പള്ളിയും നബീൽ ചൂനാടും ചേർന്ന് അമിഗോസ് ഖമീസ് എക്സിക്യൂട്ടിവ് അംഗം റിയാസിന് കലണ്ടർ കൈമാറി പ്രകാശനം നിർവ്വഹിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംനാദ്, സന്ദീപ്, സെക്രട്ടറി മുനീർ ചക്കുവള്ളി എന്നിവർ പങ്കെടുത്തു.
![]()
