റിയാദ്: പ്രവാസികൾ പ്രമേഹമടക്കമുള്ള ജീവിത ശൈലി രോഗങ്ങളെ കരുതിയിരിക്കണമെന്നും രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ ഹോസ്പിറ്റൽ കാർഡിയോളജി സ്പെഷ്യലിസ്ററ് ഡോ.അബ്ദുൽ മജീദ് മഞ്ചേശ്വരം അഭിപ്രയപെട്ടു.
ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ( ഐ സി എഫ്) “ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ” എന്ന ശീർഷകത്തിൽ നടത്തുന്ന ഹെൽത്തോറിയം കാമ്പയിൻറെ ഭാഗമായി ന്യൂ സനയ്യ സെക്ടർ നടത്തിയ ആരോഗ്യ ബോധവൽകരണ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .സി എം സി വില്ലയിൽ വെച്ച് നടന്ന മെഡിക്കോണിൽ സെക്ടർ അഡ്മിൻ പ്രസിഡണ്ട് അഹ്മദ് സൈനി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ അഡ്മിൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് തിരുവമ്പാടി ഉൽഘാടനം ചെയ്തു.

ഐ സി എഫ് പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി സൈനുദ്ധീൻ കുനിയിൽ ,സെൻട്രൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ , ആർ എസ് സി സോൺ മീഡിയ സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു
ഐ സി എഫ് സെൻട്രൽ വെൽഫെയർ പ്രസിഡന്റ് ഇബ്രാഹീം കരീം, വെൽഫെയർ സെക്രട്ടറി അബ്ദുൽ റസാഖ് വയൽകര, വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ ജബ്ബാർ കുനിയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി . സെക്ടർ വെൽഫയർ സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതവും ജനറൽ സെക്രട്ടറി സൈതലവി നന്ദിയും പറഞ്ഞു
![]()
