റിയാദ്: ലോകോത്തര മാതൃകയിൽ സൗദിയിലെ ഖിദ്ദിയ നഗരത്തിൽ പടുകൂറ്റൻ സറ്റേഡിയം നിലവിൽ വരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേരിലാണ് സ്റ്റേഡിയം പ്രഖ്യാപിച്ചത്. എ.ഐ സാങ്കേതിക വിദ്യകളടക്കം ഉപയോഗിച്ച് ലോകോത്തര മാതൃകയിലാണ് സ്റ്റേഡിയം നിർമിക്കുക.സന്ദർശകർക്ക് കാഴ്ച്ചാനുഭവങ്ങളിലും രൂപകൽപ്പനയിലും സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും പുതിയ അനുഭവമായിരിക്കും നല്‍കാനിരിക്കുന്നത്.
ഒരേസമയം ഉള്ളിലേക്ക് മടക്കി വെക്കാൻ സാധിക്കുന്ന റൂഫും,പിച്ചും,എൽ.ഇ.ഡി വാളുകളും സംയോജിച്ച് നിർമിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയം ആയിരിക്കും നിർമ്മാണം കഴിയുമ്പോൾ രാജ്യത്തിന് സമർപ്പിക്കുന്നത്.അത്യാധുനിക ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാഴ്ച്ചക്കാർക്ക് താരങ്ങളുമായി വെർച്വൽ ഇന്റെറാക്ഷനും, തത്സമയം ഡാറ്റകൾ പരിശോധിക്കാനും സാധിക്കുമെന്ന എടുത്തു പറയണ്ട സവിശേഷത കൂടി റിയാദിൽ നിന്ന് 40 മിനുട്ട് യാത്ര ചെയ്താൽ എത്തിച്ചേരുന്ന ഖിദ്ദിയ്യ നഗരത്തിലെ പുതിയ സ്റേഡിയത്തിനുണ്ട്.
![]()
