ദമ്മാം: ഭരണ ഘടന വിഭാവനം ചെയ്യുന്ന തുല്യ നീതിയും അവസരവും ഉറപ്പ് വരുത്താൻ കേരളത്തിൽ ജാതി സെൻസസ് ഉടൻ നടത്തണമെന്ന് പ്രവാസി വെൽഫെയർ കോഴിക്കോട് -വയനാട് ജില്ലാ ദമ്മാം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി ഇല്ലാ എന്നത് വെറും നാട്യം മാത്രമാണ്. അധികാരവും, വിഭവങ്ങളും നീതി പൂർവം വിതരണം ചെയ്യുമ്പോൾ മാത്രമാണ് നാടിന്റെ പുരോഗതി സാധ്യമാകുന്നത്. ജാതി മേൽക്കോയ്മയുടെ ബലത്തിൽ അധികാരം കയ്യടക്കി വെച്ചിരിക്കുന്നവരാണ് വസ്തുതകളെയും സെൻസസിനെയും ഭയക്കുന്നതെന്ന് യോഗത്തിൽ പ്രഭാഷണം നിർവഹിച്ച പ്രൊവിൻസ് കമ്മിറ്റി അംഗം അൻവർ സലിം പറഞ്ഞു. അതീവ ഗൗരവമുള്ള വിഷയത്തിൽ ഇടത്, വലത് മുന്നണികൾ മൗനം പാലിക്കുകയാണെന്ന് അൽകോബാർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് സാബിക് കോഴിക്കോട് പറഞ്ഞു. ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സാദത്ത് കോഴിക്കോട് സ്വാഗതം പറഞ്ഞു.
![]()
