റിയാദ്:ഗൾഫ് മലയാളി ഫെഡറേഷൻ മുഹമ്മദ് റാഫി മിറാക്കിൾ നൈറ്റ് സംഘടിപ്പിച്ചു.മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തിൽ ചെയർമാൻ റാഫി പാങ്ങോട് ആമുഖ പ്രഭാഷണം നടത്തി.ഡോക്ടർ ജയചന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു.അബ്ദുൾ അസീസ് പവിത്ര,സനൂപ് പയ്യന്നൂർ, ഡോ. ഇന്ദ്രിസ്,അഷറഫ് ചേലാമ്പ്ര, കോയ സാഹിബ്, രാജു പാലക്കാട്, ഡാനി മാത്യു, ഷാജഹാൻ പാണ്ടാ, സുബൈർ കുമ്മിൾ, സജീർ ചിതറ, ഉണ്ണികൃഷ്ണൻ, ഹരികൃഷ്ണൻ, നസീർ കുമ്മിൾ, ടോം ചാമക്കാല, സുധീർ പാലക്കാട്, ബാബു പൊറ്റക്കാട്ട്, ഷാനവാസ്, ഹുസൈൻ വട്ടിയൂർക്കാവ്, റെഷീദ് ചിലങ്ക, നസീർ മൈത്രി, കുഞ്ഞുമുഹമ്മദ്, രാജു തൃശൂർ, നിഷാദ് ഈസ, സത്താർ മാവൂർ തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ഷെഫീന സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു. മിറാക്കിൾ നൈറ്റ് മിഴിവേകാൻ റിയാദിലെ മുഹമ്മദ് റാഫി റഹീം ഉപ്പളയുടെ നേതൃത്വത്തിൽ ജലീൽ കൊച്ചി, നിഷ ബിനീഷ്,അക്ഷയ് സുധീർ, അഞ്ജലി സുധീർ, ലെന, ദേവിക ബാബുരാജ്, നൗഫൽ വടകര, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാമിന് ഭൈമി സുബിൻ ആംഗർ ആയിരുന്നു.
![]()
