റിയാദ് : റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സീ-ടെക് കമ്പനിയുടെ വിപുലീകരിച്ച ഹെഡ് ഓഫീസ് സീ – ടെക് മാനേജിങ് ഡയറക്ടർ പി. എൻ അബ്ദുൽ അസീസ് കടലുണ്ടിയുടെ സാനിധ്യത്തിൽ ഡയറക്ടർമാരായ പി. എൻ ഇസ്മായിൽ, സുബൈദ വലിയകത്ത്, സുനീറ കടകുളത്ത്, നൗഫൽ വടകര എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കമ്പനി ഓപ്പണിങ് ജനറൽ സർവീസ് ട്രാവൽ & ടൂറിസം, സ്റ്റഡി അബ്രോഡ്, ഐ.ടി സൊല്യൂഷൻ, എ. ഐ ഇൻഡഗ്രേറ്റഡ് ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ മേഖലയിൽ കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷമായി മികച്ച പ്രകടനം കാഴ്ചവച്ച് സർവീസ് നടത്തുന്ന അൽ സീ – ടെക് കമ്പനിയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷ പരിപാടികളുടെ തുടക്കവും ഷാറ റെയിൽ ബത്തയിലെ റിയാദ് ബാങ്ക് ബിൽഡിങ്ങിലെ വിപുലീകരിച്ച ഹെഡ് ഓഫീസിൽ വെച്ച് നടന്നു.
കസ്റ്റമേഴ്സിന്റെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നിങ്ങളുടെ സഹകരണവും പിന്തുണയും ആണ് ഞങ്ങളുടെ വിജയമെന്നും മാനേജിങ് ഡയറക്ടർ പി. എൻ അബ്ദുൽ അസീസ് കടലുണ്ടി പറഞ്ഞു.

അഫ്ഹാം, അൽഹാൻ, അമൻ, അയ്ദിൻ, സുബൈർ കെ വി , ഗൾഫ് എയർ സെയിൽസ് മാനേജർ നിയാസ്, ബഷീർ പാരഗൺ, തർഫിൽ ബഷീർ, ഉമ്മർ റോളക്സ്, ഹസ്സൻ മിസ്ബാഹി, ഇസ്ഹാഖ് ഫാൽക്കൻ, ഷംസീർ ഗൾഫ് വോയേജർ, റിയാസ് ഗൾഫ് വോയേജർ എന്നിവർ സന്നിഹിതരായിരുന്നു.
ഓഫീസ് അഡ്മിനിസ്ട്രേഷൻ മാനേജർ അബ്ദുൽ അസീസ് അൽ കഹ്താനി, ലീഗൽ ഡിപ്പാർട്മെന്റ് മാനേജർ അബ്ദുൽ വഹാബ് ഇബ്രാഹിം അൽ അബ്ദുൽ വഹാബ്, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റിയാസ്, ഐ. ടി അഡ്മിനിസ്ട്രേറ്റർ റഷീദ്, ഐ. ടി കോഡിനേറ്റർ പാണ്ടു രംഗ ജി. അർ, സോഷ്യൽ മീഡിയ കോഡിനേറ്റർ മുഹമ്മദ് ഫാരിസ്, സ്റ്റഡി അബ്രോഡ് കോഡിനേറ്റർ സലാഉദ്ധീൻ സായിദ്, വിസ & ടൂർ പാക്കേജസ് കോഡിനേറ്റർ ബിലാൽ മൂസ, റാഫി പഞ്ചിളി തുടങ്ങിയവർ നേതൃത്വം നൽകി.
![]()
