മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ പരാതിയിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മാജിക് പ്ലാനറ്റിലെ മുൻ ജീവനക്കാരൻ കെ.കെ. ശിഹാബ് നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.മുതുകാടിന്റെ സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്തുവരുന്ന ഭിന്നശേഷിക്കാരൻ കൂടിയായ ശിഹാബ് മുതുകാടിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തിയിരുന്നു.
![]()
