കൊല്ലം : അറിവ് ലോകത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ 2024 ഏപ്രിൽ 19, 20 തീയതികളിൽ നടക്കുന്ന ഐ.സി.എസ് കോൺവെക്കേഷൻ 2024 ന്റെ സ്വാഗതസംഘം രൂപീകരണം കൺവെൻഷൻ ഞായറാഴ്ച (14.01.2024) വൈകുന്നേരം 4ന് ശാസ്താംകോട്ട ഐ.സി.എസ് മദ്രസയിൽ ചേരും.
പള്ളിശ്ശേരിക്കൽ ഇമാം സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ കുണ്ടൂർ ഉദ്ഘാടനം ചെയ്യും. ഐ.സി.എസ് വർക്കിംഗ് പ്രസിഡന്റ് പി എം ശാഹുൽ ഹമീദ് കാരൂർ അധ്യക്ഷത വഹിക്കും. ഐ.സി.എസ് ജനറൽ സെക്രട്ടറി പി.കെ ബാദ്ഷ സഖാഫി വിഷയാവതരണം നടത്തും. എസ് നൗഷാദ് മന്നാനി, എ അബ്ദുറഷീദ്, പി എ ഖാജാ മുഈനുദ്ധീൻ, കെ എം അബൂബക്കർ മുസ്ലിയാർ, ഐ ഷാനവാസ്, വൈ ഷാജഹാൻ, അഡ്വ. കുറ്റിയിൽ ഷാനവാസ് പ്രസംഗിക്കും.
![]()
