തിരുവനന്തപുരം: രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ സ്വാധീനമാണ് നിലപാട് മാറ്റത്തിനു കാരണം. കോൺഗ്രസ് നിലപാടിലൂടെ ഇന്ത്യ മുന്നണിക്ക് ഒരുപടി കൂടെ മുന്നോട്ട് പോകാൻ കഴിഞ്ഞു എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ഭക്തി വ്യക്തിപരമാണെന്നും ചടങ്ങ് ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നും വ്യക്തമാക്കിയാണ് കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.
![]()
