റിയാദ്: നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന നൻമോത്സവത്തിൽ പങ്കെടുക്കുന്നതിനായി പ്രശസ്ത പ്രചോദന പ്രഭാഷകൻ പി.എം.എ ഗഫൂർ റിയാദിൽ എത്തി. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് പി.എം.എ റിയാദിൽ എത്തിയത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നന്മ പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. റിയാദിലെ എക്സിറ്റ് 30 അൽ ജാബിർ റോഡിലെ സമർ ആഡിറ്റോറിയത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം 7 മണിമുതൽ പരിപാടി നടക്കുക. വാർഷികത്തോടനുബന്ധിച്ചു നന്മ ഹ്യുമാനിറ്റി ഐക്കൺ അവാർഡ് സമർപ്പണവും നടക്കും. പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തൂവ്വൂരിനാണ് ഇത്തവണത്തെ അവാർഡ്. കൂടാതെ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു
![]()
