റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
📌ഒരു സാമ്പത്തിക വർഷത്തിൽ എത്ര ദിവസം ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനാണ് നോട്ടീസ് അയക്കുന്നത്.
➡️പ്രവാസികൾ സാധാരണ നിലയിൽ 182 ദിവസമോ അതിൽ കൂടുതലോ ഒരു സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ താമസിച്ചാൽ എൻ.ആർ.ഐ സ്റ്റാറ്റസിൽ മാറ്റം വരും. ഇങ്ങിനെ മാറ്റം വരുന്നവരിൽ പലരും വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി അടക്കേണ്ടിവരികയും വിദേശ ആസ്തികളുടെ വിവരങ്ങളും നൽകേണ്ടിവരും.
➡️അസ്സസ്മെന്റ് വർഷം 2014 – 15 മുതൽ 2022-23 വർഷത്തെ താമസ വിവരങ്ങളാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്നത്. (ഇങ്ങിനെ ആവശ്യപ്പെടുന്നത്, RNOR സ്റ്റാറ്റസ് കണക്കാനാണ്.)
➡️ഫൈനാൻസ് ആക്ട് 2020 പ്രകാരം, ഒരാൾക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനം
15 ലക്ഷം ഉണ്ടായാൽ 182 ദിവസ പരിധി 120 ദിവസമായി ചുരുങ്ങുമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
🚫തെറ്റായ വിവരങ്ങൾ നൽകുന്നത് ഗുരുതര വീഴ്ചയായി കണക്കാക്കുന്നതും ഇന്ത്യൻ പീനൽ കോഡിന്റെയും കള്ളപണ നിരോധന നിയമങ്ങളുടെയും ലംഘനമായും കണക്കാക്കും.
✅ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
![]()
