പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടുജീവിതം’. എഴുത്തുകാരനായ ബെന്യാമിന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ആടുജീവിത’മെന്ന നോവലാണ് വെള്ളിത്തിരയിൽ എത്തുന്നത്. നടൻ പ്രഭാസാണ് സോഷ്യൽ മീഡിയ പേജിലൂടെയാണ് ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കഥ പറയാൻ കാത്തിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഫസ്റ്റ്ലുക്ക് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഗെറ്റപ്പാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം.ഏപ്രിൽ 10 ന് റിലീസ് ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തും.
![]()
