മദീന: ഉംറ നിർവഹിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി മദീനയിൽ നിര്യാതയായി.എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയിൽ പരേതനായ പരീതിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്.
സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശന വേളയിലാണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാവിലെ മരിച്ചത്.നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മദീനയിൽ ഖബറടക്കി.
![]()
