ജിദ്ദ: നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയതായി സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് അറിയിച്ചു. അത്തരം പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. രാജ്യത്തെ മരുഭൂമികൾ സന്ദർശിക്കുന്ന സന്ദർശകരോടാണ് നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിച്ചത്.
മരുഭൂമിയിലെ നിയന്ത്രിത അതിർത്തി പ്രദേശങ്ങൾ മുന്നറിയിപ്പ് ബോർഡുകളും മറ്റും കൊണ്ട് വ്യക്തമായി വേർതിരിച്ചിരിച്ചിട്ടുണ്ട്. അതിനാൽ ഇവ മനപൂർവ്വമല്ലാതെ മറികടക്കാനുള്ള സാധ്യത ഇല്ല. അത്തരത്തിൽ മറികടന്നാൽ നിയമ നടപടികൾ നേരിടേണ്ടി വരും. മുന്നറിയിപ്പ് അടയാളങ്ങൾ മറികടന്ന് നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നവർക്ക് സുരക്ഷാ നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുശാസിക്കുന്ന പിഴകൾക്ക് വിധേയമാകുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരക്കാർക്ക് 30 മാസം വരെ തടവും 25,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കാവുന്നതാണ്.
![]()
