റിപ്പോർട്ട് : അഫ്സൽ കായംകുളം
ഹായിൽ : “വിഭവം കരുതണം വിപ്ലവം ആകണം” എന്ന പ്രമേയത്തിൽ ആയിരത്തിലധികം കേന്ദ്രങ്ങളിൽ നടക്കുന്ന യൂണിറ്റു സമ്മേളനങ്ങളുടെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഹായിൽ സോൺ തല ഉൽഘാടനമായ സിറ്റി യൂണിറ്റ് കോൺഫറൻസിയ സമാപിച്ചു. സംഘടനയുടെ മുമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ട് ആണ് ‘വിഭവം കരുതണം, വിപ്ലവമാവണം’ എന്ന കാലികപ്രസക്തവും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ പ്രമേയത്തെ ചർച്ച ചെയ്തുകൊണ്ട് പ്രവാസി സമൂഹ സമക്ഷം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.
വിഭവങ്ങളാല്‍ സമൃദമാണ് ഈ ഭുമിയെന്നും ഈ വിഭവങ്ങളെല്ലാം പരിരക്ഷിക്കേണ്ടതും വരുംതലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതുമാണെന്നും മനുഷ്യന് ഒന്നിനും ഉടമസ്ഥാവകാശമില്ലെന്ന വിശാലമായ മാനവികതയിലൂന്നി ജീവിക്കുകയാണ് വേണ്ടെതെന്നും യൂനിറ്റ് സമ്മേളനം ചർച്ച ചെയ്തു.
ഹായിൽ അൽ ഹബിബ് ഓഡിറ്റോറിയത്തിൽ അലി ബാഖവി കണ്ണുരിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് സിറ്റി സെക്ടർ ചെയർമാൻ ഷാജഹാൻ അസ്ലമിയുടെ അദ്ധ്യക്ഷത വഹിച്ചു.
മുൻമന്ത്രി അഹ്മ്മദ് ദേവർ കോവിൽ എം എൽ എ വിഡിയോ കോൺഫറൻസിലുടെ പരിപാടി ഉൽഘാടനം ചെയ്തു. ഐ സി എഫ് ഹായിൽ സെൻട്രൽ വെൽഫെയർ സെക്രട്ടറി അഫ്സൽ കായംകുളം പ്രമേയ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീർ സഅദി കിന്നിംഗാർ (ഐ സി എഫ് ), ചാൻസ അബ്ദുൽ റഹ്മാൻ ( സാമൂഹിക പ്രവർത്തകൻ ),ഹൈദർ അലി ( ഒ. ഐ സി സി ),സോമരാജ് ( നവോദയ ), ഷാഫി മിസ്ബാഹി ( കെ സി എഫ് ), മർക്കസ്സ് കമ്മിറ്റി പ്രസിഡൻന്റ് അബ്ദുൽ സലാം റഷാദി കൊല്ലം, ആർ എസ സി സോൺ നേതാക്കളായ ബാസിത്വ് മുക്കം, റിഷാബ് കാന്തപുരം, മുസമ്മിൽ തിരുവനന്തപുരം, സഫീർ മലപ്പുറം തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. സോൺ ജനറൽ സെക്രട്ടറി നൗഫൽ പറക്കുന്ന് സ്വാഗതവും ഷെരിഫ് കൊല്ലം നന്ദിയും പറഞ്ഞു.
![]()
