അൽഹസ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ സമര പോരാട്ട പാതയിൽ തന്നയാണ് കോൺഗ്രസ്സും യു ഡി എഫ് നേതൃത്വവുമുള്ളതെന്നു കെ പി സി സി പ്രസിഡന്റ് വി ടി ബൽറാം പറഞ്ഞു.ഒ.ഐ.സി.സി അൽഹസ ഏരിയ കമ്മിറ്റി ഹുഫൂഫിൽ സംഘടിപ്പിച്ച ആരവം’23 ലെ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ചേട്ടൻ ബാവയും കേരളത്തിൽ അനിയൻ ബാവയും പരസ്പര സഹകരണ സഹായ സംഘങ്ങളായി മുന്നോട്ട് പോകുന്നതെന്നും
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൽ പരിഹരിക്കാതെ കേന്ദ്രത്തിൽ വർഗീയ ഫാസിസ്റ്റുകളായ സംഘ്പരിവാർ സർക്കാറും, കേരളത്തിൽ വർഗ ഫാസിസ്റ്റുകളായ സി.പി.എം നേതൃത്വത്തിലുള്ള ഇടത് സർക്കാറും കാണിക്കുന്ന ഗിമ്മിക്കുകളാണ് വർത്തമാന കാലത്ത് നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് വി.ടി ബൽറാംചൂണ്ടിക്കാണിച്ചു.പ്രസിഡന്റ് ഫൈസൽ വാച്ചാക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഇ.കെ സലീം ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് മുഖ്യ പ്രഭാഷണം നടത്തി. നവകേരള സദസ്സെന്ന ഓമനപ്പേരിട്ട് കാസർകോട് നിന്നും തിരുവനന്തപുരം വരെ നടത്തിയ നരനായാട്ട് യാത്ര കൊണ്ട് ഒരു ചില്ലിക്കാശിന്റെ ഫലമുണ്ടായില്ലെന്നു മാത്രമല്ല സംസ്ഥാന ഖജനാവിൽ നിന്നും കോടികൾ ധൂർത്തടിച്ച് നടത്തിയ ഗുണ്ടാ യാത്ര മാത്രമായിരുന്നു അതെന്നും എ.കെ ഷാനിബ് പറഞ്ഞു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു.
![]()
