മനാമ: ബഹ്റൈൻ കേരളീയ സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ക്രിസ്റ്മസ് പുതുവര്‍ഷാഘോഷം മനാമ കെ സി റ്റി ഹാളിൽ നടന്നു.
ബഹ്റൈൻ ദേശീയഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ ഫാദർ ജോർജ് സണ്ണി ഉൽഘാടനം ചെയ്തു. നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരികളായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, എബ്രഹാം ജോൺ,
ശ്രീധർ തേറമ്പിൽ ,മജീദ് തണൽ ,അഷറഫ് ഫാഷൻ എന്നിവർ സംസാരിച്ചു.ബിസിനസ് രംഗത്തെ പ്രമുഖൻ റഹിം വാവക്കുഞ്ഞിനെയും സാമൂഹിക പ്രവർത്തക സലീന റാഫിയെയും ചടങ്ങിൽ ആദരിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യങ്ങളായ ഫ്രാൻസിന് കൈതാരത്ത് , ആസീൽ അബ്ദു റഹ്മാൻ,ലത്തീഫ് ആയഞ്ചേരി,
അബ്ദുൽ ജലീൽ ( മാധ്യമം ),സോവിച്ചൻ ,ഫസലുൽ ഹഖ് ,ഒ കെ കാസിം,അനസ് റഹിം കായംകുളം,സലാം മമ്പാട്ട്മൂല ,ഷബീർ മാഹി,സമീർ ക്യാപിറ്റൽ, ഭാസ്ക്കർജി, ദീപക് മേനോൻ ,നിസാർ ഉസ്മാൻ ,സിറാജ് റിയ, ഹരീഷ് നായർ , എ സി എ ബക്കർ എന്നിവർ പങ്കെടുത്തു.ബി കെ എസ് എഫ് അംഗം ബഷീർ പറവുരിന്റെ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു.

പരിപാടിക്ക്പോഗ്രാം കൺവീനർ സുഭാഷ് തോമസ്,പോഗ്രാം കോഡിനേറ്റർ മണികുട്ടൻ ,വളണ്ടിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ ,അജീഷ് കെ വി ,സലിം നമ്പ്ര,
മനോജ് വടകര, അൻവർ ശൂരനാട്, നജീബ് കണ്ണൂർ, നുബിൻ അൻസാരി , സൈനൽ കൊയിലാണ്ടി ,ഷിബു ചെറുതുരുത്തി, രജ്ജിത്ത് സി പി , നൗഷാദ് പൂനൂർ,
റാഷിദ് കണ്ണങ്കോട്ട്, എന്നിവർ നേതൃത്വം നൽകി.ബി കെ എസ് എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി സ്വാഗതവും ലത്തീഫ് മരക്കാട്ട് നന്ദിയും പറഞ്ഞു
![]()
