തിരുവനന്തപുരം : കേരള സർക്കാർ പുറത്തിറക്കുന്ന ‘കെ സ്മാര്‍ട്ട്’ മൊബൈല്‍ ആപ്പ് പുതുവർഷ ദിനത്തിൽ പ്രാബല്യത്തിൽ വരും.
സ്കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന് എത്ര ഉയരമാകാം എന്ന് വരെ പറഞ്ഞുതരും. തദ്ദേശ സേവനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ്’കെ സ്മാര്‍ട്ട്’ .ഇത് വിന്യസിക്കുന്നതോടെ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള പതിവുരീതി അടിമുടി മാറുമെന്നാണ് പ്രതീക്ഷ.അപേക്ഷാഫീസും നികുതിയും പരാതികളുമെല്ലാം ഓണ്‍ലൈനായി നല്കാൻ കഴിയും.ആദ്യം സംസ്ഥാനത്തെ നഗരസഭകളിലും ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലുമാണ് നടപ്പാക്കുന്നത്. ജനത്തിന് ഓഫീസുകള്‍ കയറിയിറങ്ങാതെ സേവനങ്ങള്‍ കിട്ടുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
കെ സ്മാർട്ട് ഒറ്റനോട്ടത്തിൽ
1.സിവില്‍ രജിസ്ട്രേഷന്(ജനനം,മരണം,വിവാഹം): വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈനായി ഇ-കൈ.വൈ.സി. സംവിധാനത്തിലൂടെ നടപ്പാക്കാൻ കഴിയും.
2.ബിസിനസ് ഫെസിലിറ്റേഷന്‍: വ്യാപാര, വ്യവസായ ലൈസന്‍സ് തുടങ്ങിയവ സേവനങ്ങൾക്ക് ഉപയോഗിക്കാം.
3.നികുതികള്‍: കെട്ടിടനികുതി അടയ്ക്കാന്‍ ‘എന്റെ കെട്ടിടങ്ങള്‍’ എന്ന മെനു സെലക്ട് ചെയ്യുക. കെട്ടിടം പൂര്‍ത്തിയായാൽ ഉടൻ നമ്പര്‍, സര്‍ട്ടിഫിക്കറ്റ്, നികുതി നിര്‍ണയം. കെട്ടിടങ്ങളുടെ കാലപ്പഴക്കം, വിലാസം, ഉടമയുടെ വിവരങ്ങള്‍, കൈവശവിവരം, നികുതി എല്ലാം കാണാൻ കഴിയും.
4.യൂസര്മാനേജ്മെന്റ്: ലളിതമായ യൂസര്മാപ്പിങ്. പെന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും.
5. ഫയല്‍ മാനേജ്മെന്റ് : സംസ്ഥാനത്താകെ ഏകീകൃത ഫയല്‍ സംവിധാനമാണ് നടപ്പിലാക്കുക.
6. ഫിനാന്‍സ്: ബജറ്റ് അനുസൃത സാമ്പത്തിക നടപടികളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കും വായിക്കാൻ സാധിക്കും.
7. കെട്ടിടങ്ങള്‍ക്ക് അനുമതി: ജി.ഐ.എസ്. ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ കാണാം. പെര്‍മിറ്റ് വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും.
8. പൊതുജന പരാതി പരിഹാരം.
![]()
