ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ സായാഹ്ന വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ‘പ്രബോധനം ഉമ്മത്തിന്റെ ഉത്തരവാദിത്തം’ എന്ന വിഷയത്തിൽ ചുഴലി സ്വലാഹുദ്ദീൻ മൗലവിയും ‘ബന്ധങ്ങൾ തണലാവണം’ എന്ന വിഷയത്തിൽ ഷെമീർ ചെന്ത്രാപ്പിന്നിയും സംസാരിച്ചു.
.ഇസ് ലാം പ്രബോധനത്തിന്റെ മതമാണെന്നും വിശ്വാസികൾ പ്രബോധകരാണെന്നും അതിനാൽ ഓരോ മുസ് ലിമും ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന ആത്യന്തിക സന്ദേശത്തെ ജനങ്ങൾക്കിടയിൽ പ്രബോധനം ചെയ്യാൻ തയാറാവണ മെന്നും ചുഴലി സലാഹുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു. ശരീഫ് ബാവ തിരൂർ അധ്യക്ഷനായ വിജ്ഞാന സദസ്സ് ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ മുൻ പ്രസിഡന്റ് അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ശിഹാബ് സലഫി സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
![]()
