ദമാം : ഹഫർ അൽ ബത്തീൻ ഒഐ സി സി യുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിയൊമ്പതാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു.പ്രസിഡന്റ് വിബിൻ മറ്റത്തും മറ്റ് മുതിർന്ന നേതാക്കളും ചേർന്നു കേക്ക് മുറിച്ചു മധുരവിതരണം നടത്തിയാണ് ആഘോഷിച്ചത്.
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകരാതിരിക്കാൻ കോൺഗ്രസ് ശക്തിപ്രാപിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
ജിതേഷ് തെരുവത്ത്, ഷബ്നാസ് കണ്ണൂർ, ജോബി ആന്റണി, അശോക് ജേക്കബ്, സൈഫുദ്ധീൻ പള്ളിമുക്ക് , മുഹമ്മദ് റാഫി, സാബു സി തോമസ്, ഇക്ബാൽആലപ്പുഴ,സാജൻ ഒലിക്കൽ ,ജംഷാദ് അലി , റഷീദ് വി. പി , ഉസ്മാൻ പല്ലങ്ങൽ എന്നിവർ നേതൃത്വം നൽകി
![]()
