മക്ക: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ചൂട് തുടങ്ങിയതിനു പിന്നാലെ വിശുദ്ധ ഗേഹമായ മക്കയിലും ശക്തമായ ചൂട് രേഖപ്പെടുത്തി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ മക്കയിൽ റെക്കോർഡ് ചൂടാണ് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം വർധിക്കുമെന്നും ഹാജിമാർ ആവശ്യമായ മുൻ കരുതലുകൾ എടുക്കണമെന്നും സന്നദ്ധ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ചെരുപ്പ് ധരിക്കണമെന്നും ശക്തമായ ചൂടിനെ തടയാൻ കുടകൾ ചൂടണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ആരോഗ്യപരമായ പ്രയാസങ്ങൾ നേരിട്ടാൽ ഉടനടി ആശുപത്രികളെയോ സേവന പ്രവർത്തകരെയോ ബന്ധപ്പെടണമെന്നും ഇവർ ആവശ്യപ്പെട്ടു.
![]()
