ദുബായ് : മദ്റസ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഐ സി എഫ് യു എ ഇ ഘടകം സംഘടിപ്പിക്കുന്ന മദ്രസ ഫെസ്റ്റ് ഡിസമ്ബർ 30 ശനിയാഴ്ച ഉമ്മുല്‍ ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂളില്‍ നടക്കും.യു എ ഇ യിലെ വിവിധ മദ്റസകളില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷം റേഞ്ച് തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മദ്റസാ വിദ്യാര്‍ത്ഥികളാണ് നാഷനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
![]()
