റിപ്പോർട്ട് : അഫ്സൽ കായംകുളം
ഹായിൽ : ഹായിലിൽ ഐ സി എഫ് ഹെൽത്തോറിയം ക്യാപയിന് തുടക്കമായി . “ബെറ്റർവേൾഡ് ബെറ്റർ ടൂമാറോ” എന്ന തലകെട്ടിൽ അന്താരാഷ്ട്ര തലത്തിൽ സംഘടന പ്രവാസികൾക്കിടയിൽ നടത്തുന്ന ആരോഗ്യ ബോധവൽക്കരണപദ്ധതിയാണ് ഹെൽത്തോറിയം ക്യാമ്പയിൻ.ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ലഘുലേഖയുടെ ഹായിൽ സെൻട്രൽ തല വിതരണോത്ഘാടനം അൽ ഹബിബ് മെഡിക്കൽ സെൻന്റർ എം ഡി നിസാം പാറക്കാട്ട് സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാന് നൽകി നിർവ്വഹിച്ചു. ഐ സി എഫ് സെൻട്രൽ ജനറൽ സെക്രട്ടറി ബഷീർ നല്ലളം, അഡ്മിൻ പ്രസിഡൻന്റ് അബ്ദുൽ സലാം റഷാദി, വെൽഫെയർ സെക്രട്ടറി അഫ്സൽ കായംകുളം, ആർ എസ് സി ജനറൽ സെക്രട്ടറി നൗഫൽ പറക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
![]()
