റിയാദ്: 2034 ലെ ലോകകപ്പ് ഫുട്ബോൾ ആതിഥേയത്വം ആരുമായി പങ്കുവെക്കില്ലെന്നു സൗദി അറേബ്യാ. ലോകകപ്പ് നടത്താൻ ആവശ്യമായ സൗകര്യങ്ങളും മൈതാനങ്ങളും സൗദിയിൽ ഉണ്ടെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് ഒറ്റക്ക് നടത്തുമെന്നും മറ്റൊരു രാജ്യവുമായി സഹകരിച്ചു ലോകകപ്പ് നടത്തേണ്ട സാഹചര്യം ഇല്ലെന്നു സൗദി ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് യാസർ അൽ മിസ്ഹൽ പറഞ്ഞു. മറ്റൊരു രാജ്യവുമായി ആതിഥേയത്വം പങ്കുവെക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
2034 ലെ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിൽ ചിലതു ഇന്ത്യയിൽ വെച്ച് നടത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് സൗദിയുടെ പ്രതികരണം. ഇതോടെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെയും ഇന്ത്യൻ ഫുട്ബാൾ ടീമിന്റെയും സ്വപ്നങ്ങൾ പൊലിയുന്നു. സൗദിയോടൊപ്പം ഇന്ത്യ ആതിഥേയത്വം പങ്കുവെച്ചിരുന്നെങ്കിൽ ഇന്ത്യൻ ഫുട്ബാൾ ടീമിന് ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുമായിരുന്നു.
![]()
