ദമാം: അൽകോബാറിലെ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ ”നടുവണ്ണൂർ ഗ്ലോബൽ ഫോറം”പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു.അൽ കോബാറിൽ നടന്ന വാർഷിക പൊതുയോഗം ഗ്ലോബൽ കോ ഓർഡിനേറ്റർ ഷിറാഫ് മൂലാട് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് നവാസ് വി.കെ അധ്യക്ഷത വഹിച്ചു.
റിയാസ് കായക്കിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ ഷാനി സി.കെ, സന്തോഷ് വാകയാട്, മുഹമ്മദ് കരുവണ്ണൂർ എന്നിവർ ആശംസകൾ നേർന്നു
പുതിയ ഭാരവാഹികളായി ഡോ. ഇസ്മയിൽ രയരോത്ത്(മുഖ്യ രക്ഷാധികാരി),നാസർ കാവിൽ(പ്രസിഡന്റ്),അഷ്റഫ് ടി.വി(ജനറൽ സെക്രട്ടറി),നിസാർ കൊല്ലോറത്ത്(ട്രഷറർ),
ഷിനാഫ് മൂലാട് (ഓർഗനൈസിംഗ് സെക്രട്ടറി),റിയാസ് കായക്കീൽ, ശ്രീജിത്ത് കാവിൽ (വൈസ് പ്രസിഡന്റ്),ഫൻസബ് റഹ്മാൻ,സന്തോഷ് വാകയാട്,മായൻ അലി(ജോയിന്റ് സെക്രട്ടറി)
എന്നിവരെ തെരഞ്ഞെടുത്തു.സുധീർ കാരയാട് (കലാകായികം), ഷാനിനി സി.കെ (ചാരിറ്റി), റഹ്മാൻ കാരയാട്, നവാസ് കാവിൽ, നാസർ നടുവണ്ണൂർ എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി സംഘാടന പ്രവർത്തനം ശക്തിപ്പെടുത്താനും ജീവ കാരുണ്യ പ്രവർത്തനം സജീവമാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
![]()
