റിയാദ്: റിയാദിലെ ഷിഫയിൽ ഗോഡൗണിനു തീപിടിച്ചു മലയാളി മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടും കടവത്ത് സ്വദേശി അബ്ദുൽ ജിഷാർ (39) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ 7.30 ഓട് കൂടിയാണ് അപകടം സംഭവിച്ചത്. തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്ദുൾ ജിഷാർ പണിയെടുത്തിരുന്ന സോഫാസെറ്റ് നിർമ്മാണ ഗോഡൗണിലേക്ക് തീ പടരുകയുമായിരുന്നു.നാട്ടിൽ നിന്ന് വന്നിട്ട് ഒരാഴ്ച ആയപ്പോഴാണ് ദാരുണാന്ത്യമുണ്ടായത്.
മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗകത്ത, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡണ്ട് സിദ്ദിഖ് കല്ലുമ്പറമ്പൻ രംഗത്തുണ്ട്. പിതാവ്: അബ്ദുൽ റഹ്മാൻ. മാതാവ്:മറിയുമ്മ. ഭാര്യ: സക്കിറ. നാല് മക്കളുണ്ട്.
![]()
