തിരുവനന്തപുരം:കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ആക്ടീവ് കേസുകള്‍ 3128 എണ്ണമായി. ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്.രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും കേരളത്തില്‍ നിന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആശങ്ക വേണ്ടെന്നാണ് ആരോഗ്യമന്ത്രാലം പറയുന്നതെങ്കിലും ജാഗ്രത വേണം.
![]()
