റിയാദ്: ക്രിസ്മസ് ദിനത്തിൽ റിയാദിൽ ‘ഹൃദയത്തിലാണെന്റെ മാലാഖ‘ എന്നപേരിൽ സംഗീത വീഡിയോ ആൽബം പുറത്തിറക്കി. ബത്ഹ ളുഹാ ആഡിറ്റോറിയത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ ബാബു പട്ടാമ്പി അധ്യക്ഷനായിരുന്നു. സുലൈമാൻ വിഴിഞ്ഞം പരിപാടി ഉത്ഘാടനം ചെയ്തു. ആൽബത്തിന്റെ പ്രകാശന കർമ്മം സൗദി വനിത സാറ ഫഹദ് ഷഫീന അബ്ദിയക്ക് സിഡി നൽകി നിർവഹിച്ചു. ചടങ്ങിൽ അലി ആലുവ, കബീർ പട്ടാമ്പി, നാസർ ലൈസ്, പി എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ, ഷാജി മഠത്തിൽ, ജോർജ് തൃശൂർ, സന്തോഷ്, അഖിനാസ് കരുനാഗപ്പള്ളി, നാസ്സർ വണ്ടൂർ, ഷെബി മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഫാസിൽ ഇബ്രാഹീം ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ദിനേശ് ചൊവ്വാണയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ആദി ശ്രീകുമാർ ആണ്. പിന്നണി ഗായിക സോണിയ അമോദും നൗഫൽ കോട്ടയവും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിജു ഓസോൺ, നിഖിൽ അഗസ്റ്റിൻ, നൗഷാദ് കിളിമാനൂർ തുടങ്ങിയവരാണ് ക്യാമറ. ബാബു പട്ടാമ്പി, മജീദ് മാനു, സിവിൻ സൈമൺ ജോസ് കടമ്പനാട് (ജെബി ലൈവ്സ് ) തുടങ്ങിയവരാണ് ആൽബത്തിന്റെ പിന്നിൽ. വിന്റർടൈം കമ്പനി, നൂറ സ്പീഡ് കാർഗോ എന്നിവരാണ് മുഖ്യ പ്രായോജകർ. ബനൂജ്, മൻസൂർ, നൗഫൽ വടകര, അനസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഫൽ കോട്ടയം സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു.
![]()
