തായിഫ് : ഒമാനിൽ നിന്ന് മക്കൾക്കൊപ്പം ഉംറക്കെത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി.കണ്ണൂർ ഇരിക്കൂർ ആയിപ്പുഴ പട്ടാന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ ( 73 ) ആണ് മരിച്ചത്.ഭാര്യക്കും മക്കൾക്കുമൊപ്പം യാത്ര മദ്ധ്യേ തായിഫിൽ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തായിഫ് കിംഗ് അബ്ദുൽഅസീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: സഫിയ.മക്കൾ :സൈനുദ്ദിൻ,സൈഫുദ്ധിൻ (ഒമാൻ ),ശറഫുദ്ധീൻ,സഫീറ
മരുമക്കൾ :ആഷിഖ്,റാഷിദ ഹാഫിസ,ഷബ്ന.
നടപടിക്രമങ്ങൾ പൂർത്തീകരിച്ചു തായിഫിൽ കബറടക്കാൻ കെ എം സി സി തായിഫ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർ സഹായത്തിനുണ്ട്.
![]()
