റിയാദ് : റിയാദിൽ നിര്യാതനായ പാലക്കാട് പറളി എടത്തറ അഞ്ചാം മൈൽ സ്വദേശി കാപ്പിൽ സലിമിന്റെ(48)മയ്യത്ത് നമസ്ക്കാരം ഇന്ന് മഗ്രിബ് നമസ്കാരം കഴിഞ്ഞ ഉടനെ എക്സിറ്റ് 15 ലെ അൽ രാജ്ഹി പള്ളിയിൽ വെച്ച് നടക്കും.ശേഷം ഖബറടക്കം നസീം മഖ്ബറയിൽ നടക്കുമെന്ന് തനിമ ഭാരവാഹികൾ അറിയിച്ചു.
പക്ഷഘാതത്തെ തുടർന്ന് രണ്ടാഴ്ച്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തുടർ ചികിത്സക്കായി നാളെ നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നതിനിടയാണ് മരണം സംഭവിച്ചത്. റിയാദ് ന്യൂ സനാഇയ്യയിലെ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു. റിയാദിലെ തനിമ കലാസാംസ്കാരിക വേദി പ്രവർത്തകനാണ്. അഞ്ച് മക്കളുണ്ട്
![]()
