റിയാദ്: കെ.എം.സി.സി പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി വിന്റ്റെർ മീറ്റപ്പ് സംഘടിപ്പിച്ചു.എ. കെ സാജിദുൽ അൻസാർ അദ്ധ്യക്ഷത വഹിച്ചു.പരിപാടി കുണ്ടോട്ടി മണ്ഡലം പ്രസിഡന്റ് റസാഖ് ഓമാനൂർ ഉൽഘാടനം ചെയ്തു.ഷാഫി മാസ്റ്റർ തുവ്വൂർ ക്ളാസ് എടുത്തു.സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ,മുനീർ വാഴക്കാട്,ഷൗക്കത്ത് കൊടമ്പാട്ട്,ഷറഫു പുളിക്കൽ,അലവി കുട്ടി ഒളവട്ടൂർ,ബഷീർ സിയാങ്കണ്ടം,ബഷീർ ചുള്ളിക്കോട്,ഹുസൈൻ ഒളവട്ടൂർതുടങ്ങിയവർ സംസാരിച്ചു.അബ്ദുൽ വഹാബ് പുളിക്കൽ സ്വാഗതവും പി.വി. റിയാസ് നന്ദിയും പറഞ്ഞു.പരിപാടിയിൽ പുളിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ പങ്കെടുത്തു.പ്രവാസത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ട പുളിക്കൽ സ്വദേശികളെ ആദരിച്ചു.
![]()
